തിരുവല്ലയില്‍ പാടത്ത് കീടനാശിനി തളിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു


മൂന്നുപേര്‍ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

തിരുവല്ല: പാടത്ത് കീടനാശിനി തളിയ്ക്കുന്നതിനിടെ അസ്വസ്തത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ടുപേര്‍ മരിച്ചു. വേങ്ങലിലെ കര്‍ഷകത്തൊഴിലാളികളായ കഴുപ്പില്‍ കോളനിയിലെ സനില്‍ കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ചയാണ് പാടത്ത് കീടനാശിനി അടിച്ചത്. തൊഴിലാളികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ രണ്ടുപേര്‍ ഇന്ന് മരിക്കുകയായിരുന്നു. മൂന്നുപേര്‍ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണംചെയ്തിട്ടില്ല.

കീടനാശിനിയില്‍ നിന്നുള്ള വിഷാംശമാണ് അപകടത്തിനിടയാക്കിയതെന്നാണ് കരുതുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയിട്ടുണ്ട്.

content Highlights: Death by pesticide, Thiruvalla, Two men dead

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram