തിരുവനന്തപുരം: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനിയുടെ കൊലപാതകം സി.പി.എം. സ്‌പോണ്‍സര്‍ ചെയ്തതാകാമെന്ന് മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍. കേസ് അന്വേഷിച്ച ഒരു പോലീസ് ഉദ്യോഗസ്ഥയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ടി.പി. സെന്‍കുമാര്‍ വെളിപ്പെടുത്തി. സര്‍വ്വീസ് സ്റ്റോറിയായ 'എന്റെ പോലീസ് ജീവിതം' എന്ന പുസ്തകത്തിലാണ് മുന്‍ ഡി.ജി.പി.യുടെ വെളിപ്പെടുത്തല്‍.
സി.പി.എമ്മിലെ കണ്ണൂര്‍ വിഭാഗവുമായി പോലീസ് സേനയിലെ പലര്‍ക്കും ബന്ധമുണ്ടെന്നും ഷുക്കൂര്‍ വധക്കേസില്‍ ശരിയായ രീതിയില്‍ അന്വേഷണമുണ്ടായില്ലെന്നും സെന്‍കുമാര്‍ സര്‍വ്വീസ് സ്റ്റോറിയില്‍ പറയുന്നു. ഡി.ജി.പി. ജേക്കബ് തോമസിനെതിരേയും ലോക്‌നാഥ് ബെഹ്‌റക്കെതിരേയും എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിനെതിരെയും 'എന്റെ പോലീസ് ജീവിതത്തില്‍' പരാമര്‍ശമുണ്ട്.
ജേക്കബ് തോമസ് നിഗൂഢതകളുള്ള ആളാണെന്നാണ് സെന്‍കുമാറിന്റെ പരാമര്‍ശം. തനിക്കെതിരായ കേസുകള്‍ക്ക് പിന്നില്‍ ജേക്കബ് തോമസാണെന്നും അദ്ദേഹം ആരോപിക്കുന്നു. താന്‍ വീണ്ടും ഡി.ജി.പി.യാകുന്നത് തടയാന്‍ ലോക്‌നാഥ് ബെഹ്‌റ ശ്രമിച്ചു. ചാരക്കേസില്‍ എല്ലാ സത്യങ്ങളും മൂടിവെയ്ക്കാന്‍ കഴിയില്ലെന്നും നമ്പി നാരായണന് പീഡിപ്പിക്കപ്പെട്ടവന്റെ പരിവേഷമുണ്ടെങ്കിലും ഒരുനാള്‍ സത്യം പുറത്തുവരുമെന്നും ടി.പി. സെന്‍കുമാര്‍ സര്‍വ്വീസ് സ്റ്റോറിയില്‍ പറയുന്നുണ്ട്.
Content Highlights: TP Senkumar reveals about major incidents through his service story my police life
Share this Article
Related Topics