ഉര്‍വശി ശാപം ഉപകാരമായി എന്ന രീതിയിലായി കാര്യങ്ങള്‍. ജേക്കബ് തോമസ് വിജിലന്‍സ് മേധാവി സ്ഥാനത്ത് നിന്ന് അവധിയില്‍ പോയ തീരുമാനമാണ് സര്‍ക്കാരിന് ഇപ്പോള്‍ ഒരര്‍ഥത്തില്‍ അനുഗ്രഹമായിരിക്കുന്നത്.
ജേക്കബ് തോമസ് അങ്ങനെയൊരു തീരുമാനമെടുത്തിരുന്നില്ലെങ്കില്‍ രണ്ട് കേഡര്‍ ഡിജിപി തസ്തിക- മൂന്നു പേര്‍ എന്ന നിലയില്‍ സര്‍ക്കാരിന് മറ്റൊരു പ്രതിസന്ധി കൂടി വന്നേനെ.
ജേക്കബ് തോമസ് അവധിയില്‍ പോയ ഒഴിവില്‍ ബെഹ്‌റയ്ക്ക് വിജിലന്‍സിന്റെ ചുമതല കൂടി നല്‍കുകയായിരുന്നു സര്‍ക്കാര്‍. ഇപ്പോള്‍ സെന്‍കുമാര്‍ പോലീസ് മേധാവിയുടെ കസേരയിലേക്ക് തിരിച്ചെത്തുമ്പോള്‍ ബെഹ്‌റയ്ക്ക് വിജിലന്‍സ് ഡിജിപി കസേര സ്ഥിരമായേക്കും. മറിച്ച് വിധിപകര്‍പ്പ് കിട്ടിയ ശേഷം സര്‍ക്കാര്‍ ഇനി നിയമനടപടിക്ക് പോകുമോ എന്നും വ്യക്തമല്ല.
സെന്‍കുമാറിന്റെ കാലാവധി അവസാനിക്കുന്ന ജൂണ്‍ 30 വരെ ജേക്കബ് തോമസ് അവധി നീട്ടിയാല്‍ സര്‍ക്കാരിന് കാര്യങ്ങള്‍ എളുപ്പമാകും.
മകളുടെ വിവാഹത്തിന് മുന്നോടിയാണെന്ന് പറഞ്ഞായിരുന്നു ജേക്കബ് തോമസ് അവധിയെടുത്തത്. ഏതായാലും സുപ്രീംകോടതി വിധിയോടെ സെന്‍കുമാറിന് പോലീസ് മേധാവി സ്ഥാനം തിരികെ കൊടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
Share this Article
Related Topics