തിരുവനന്തപുരം: തൃശൂര്‍ പൂരം വെടിക്കെട്ടിന് അനുമതി ലഭിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. ഇതുസംബന്ധിച്ച് എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ ഉറപ്പ് ലഭിച്ചതായി മന്ത്രി പറഞ്ഞു. എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ തീരുമാനം ഇന്ന് വരാനിരിക്കെയാണ് മന്ത്രിയുടെ പ്രസ്താവന.
തൃശൂര്‍ പൂരത്തിന് പരമ്പരാഗത വെടിക്കെട്ട് നടത്തുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിരുന്നില്ല. ഇതിന് എക്‌സ്‌പ്ലോസീവ് വകുപ്പിന്റെ അനുമതി ലഭിക്കേണ്ടത് ആവശ്യമാണ്. അനുമതി ലഭിച്ചില്ലെങ്കില്‍ പൂരം ചടങ്ങില്‍ ഒതുക്കുമെന്ന് പാറമേക്കാവ് വിഭാഗം പറഞ്ഞിരുന്നു.
വെടിക്കെട്ടിന്റെ അനുമതി സംബന്ധിച്ച പ്രശ്‌നത്തിന് പിന്നില്‍ ശിവകാശി പടക്ക ലോബിയാണെന്നാണ് പാറമേക്കാവിന്റെ ആരോപണം. ഇതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച നടന്ന കൊടിയേറ്റവും പാറമേക്കാവ് ചടങ്ങ് മാത്രമായാണ് നടത്തിയത്.
Share this Article
Related Topics