തൃശ്ശൂര്‍: ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ തൃശ്ശൂര്‍ പൂരത്തിന് സുരക്ഷ ശക്തമാക്കും. സുരക്ഷയ്ക്കായി കൂടുതല്‍ പോലീസിനെ നിയോഗിക്കും. പൂരത്തിന് ഓലപ്പടക്കം ഉപയോഗിക്കുന്നത് സുപ്രീം കോടതി വിധിക്കനുസരിച്ചായിരിക്കുമെന്നും മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.
തൃശ്ശൂര്‍ പൂരത്തിന്റെ മുഴുവന്‍ ചടങ്ങുകളും മാറ്റമില്ലാതെ ഇത്തവണയും നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സിസിടിവി ക്യാമറകള്‍ കൂടുതല്‍ സ്ഥാപിക്കും. പൂരം കാണാനെത്തുന്നവര്‍ ഹാന്‍ഡ് ബാഗ്, തോള്‍ ബാഗ് എന്നിവയുമായി വരുന്നത് പരമാവധി ഒഴിവാക്കണമെന്നും മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.
പൂരം വെടിക്കെട്ട് സുഗമമായി നടത്താനാവശ്യമായ എല്ലാ ഒരുക്കങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. വെടിക്കെട്ട് മാറ്റമില്ലാതെ നടക്കും. എന്നാല്‍ വെടിക്കെട്ടില്‍ ഓലപ്പടക്കം ഉപയോഗിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയില്‍ ഇരിക്കുന്ന കേസിലെ തീരുമാനം അനുസരിച്ചാകും മുന്നോട്ടു പോകുക.
Content Highlights: Thrissur Pooram conduct without changing, security will tighten
Share this Article
Related Topics