കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ മൂന്നുപ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ പിന്‍വലിച്ചു. സെഷന്‍സ് കോടതിയെ സമീപിക്കാനാണ് ജാമ്യാപേക്ഷ പിന്‍വലിച്ചതെന്ന് പ്രതിഭാഗം കോടതിയില്‍ പറഞ്ഞു. അതേസമയം ജാമ്യാപേക്ഷ പിന്‍വലിച്ച പ്രതികളുടെ നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു.
ജാമ്യാപേക്ഷ സമര്‍പ്പിച്ച ശേഷം പിന്‍വലിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കോടതി പറഞ്ഞു. അവധിക്കാലത്തിനു മുമ്പ് സമര്‍പ്പിച്ച അപേക്ഷയാണിത്. പലതവണ മാറ്റിവെപ്പിക്കുകയും ചെയ്തു. ഇതിനൊക്കെ ശേഷം ജാമ്യാപേക്ഷ പിന്‍വലിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ വിമര്‍ശിച്ചു.
കേസിലെ ജാമ്യഹര്‍ജികള്‍ ഇടയ്ക്ക് മാറ്റിവെപ്പിച്ച സര്‍ക്കാരിനും കോടതിയുടെ ഭാഗത്തുനിന്ന് വിമര്‍ശനമുണ്ടായി. പെരിയ കേസില്‍ സി ബി ഐ അന്വേഷണം വേണമെന്നുള്ള മറ്റൊരു ഹര്‍ജി ഹൈക്കോടതിയുടെ വേറൊരു ബെഞ്ചിന്റെ പരിഗണനയിലുണ്ടായിരുന്നു. ആ കേസില്‍ ഹാജരാകേണ്ടിയിരുന്നതിനാലാണ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെപ്പിക്കേണ്ടി വന്നതെന്ന് സര്‍ക്കാര്‍ ഇതിനു മറുപടി നല്‍കി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നേരിട്ട് ഹാജരായാണ് ഇക്കാര്യം കോടതിയെ ബോധിപ്പിച്ചത്.
content highlights: three accused in periya double murder case withdraws bail plea
Share this Article
Related Topics