കോഴിക്കോട്: നോട്ട് പിന്‍വലിക്കല്‍ മൂലം സംസ്ഥാനത്ത് ജനുവരിയില്‍ ശമ്പള വിതരണം മുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നാല്‍ പ്രതിസന്ധി മറികടക്കാന്‍ ആവശ്യപ്പെട്ട അത്രയും നോട്ട് നല്‍കാനാകില്ലെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചിരിക്കുന്നതെന്നും മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി വ്യക്തമാക്കി.
ബാങ്കുകളില്‍ ആവശ്യത്തിന് നോട്ടുകളില്ല. ജനുവരിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനാവശ്യമായ പണം സര്‍ക്കാരിന്റെ പക്കലില്ല. അതിനാല്‍ സംസ്ഥാനത്തിന് കൂടുതല്‍ സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കണമെന്നും കൂടുതല്‍ വായ്പ എടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട് -മന്ത്രി പറഞ്ഞു.
മാത്രമല്ല സംസ്ഥാനത്തെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ടെന്നും തോമസ് ഐസക്ക് മാതൃഭൂമിയോട് പറഞ്ഞു. കഴിഞ്ഞ തവണ സംസ്ഥാനം ആവശ്യപ്പട്ടതിന്റെ 40 ശതമാനം നോട്ടുകള്‍ മാത്രമേ ആര്‍.ബി.ഐ നല്‍കിയുള്ളൂ. അതിനാല്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Share this Article
Related Topics