ആലപ്പുഴ: ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കുമായി വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ ചര്‍ച്ച പരാജയം. ഇതോടെ വ്യാപാരികള്‍ ചൊവ്വാഴ്ച നടത്താനിരുന്ന സരവുമായി മുന്നോട്ട് പോവും. സമരം പിന്‍വലിക്കാനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നിട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പ്രതികരിച്ചു.
കേരളത്തില്‍ ജി.എസ്.ടി നടപ്പാക്കുന്നത് മൂന്ന് മാസത്തേക്ക് നിര്‍ത്തിവെക്കണമെന്ന് നസിറുദ്ദീന്‍ പറഞ്ഞു. 87 രൂപയ്ക്ക് കോഴിയിറച്ചി വില്‍ക്കണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ കോഴി കച്ചടവക്കാരും സമരത്തിലാണ്.
Share this Article
Related Topics