ആലപ്പുഴ: എം.ആര്‍.പിയേക്കാള്‍ സാധനങ്ങളുടെ വിലകൂട്ടി വില്‍ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ജി.എസ്.ടി വിഷയത്തില്‍ വ്യാപാരികളുമായി ചര്‍ച്ച നടത്താന്‍ ഇനിയും തയ്യാറാണ്. വ്യാപാരികള്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങുമെന്നാണ് പ്രതീക്ഷയെന്നും തോമസ് ഐസക് പ്രതികരിച്ചു. വ്യാപാരി വ്യവസായി ഏകേപന സമിതി നേതൃത്വവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.
നികുതിയിളവിന്റെ ഗുണം ജനങ്ങള്‍ക്ക് ലഭിക്കണം. വ്യാപാരികളുടെ സംശയങ്ങള്‍ക്ക് സര്‍ക്കാര്‍ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. ജി.എസ്.ടി സംബന്ധിച്ച പൊതുവായ കാര്യങ്ങളില്‍ ഇനിയും വിശദീകരണം നല്‍കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാനത്ത് കോഴി വില നിശ്ചയിക്കുന്നത് ഒരു സംഘം ലോബികളാണ്. അതനുവദിച്ച് കൂടെന്നും ധനമന്ത്രി പറഞ്ഞു.
ജി.എസ്.ടി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് മൂന്ന് മാസത്തേക്ക് നിര്‍ത്തിവെക്കണമെന്നായിയിരുന്നു ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ധനമന്ത്രി തയ്യാറായില്ല. തുടര്‍ന്ന് ചൊവ്വാഴ്ച കടകളടച്ച് സൂചനാ പണിമുടക്ക് നടത്താന്‍ വ്യാപാരികള്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ കോഴിക്കച്ചവടക്കാരും സമരത്തിലാണ്.
Share this Article
Related Topics