തിരുവനന്തപുരം: സംഘപരിവാറിനെ സംബന്ധിച്ച് കേരളം ബാലികേറാമലയായി തുടരുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. പശുവിന്റെ പേരില്‍ ഇവിടെ കൊലപാതകങ്ങളില്ല. വര്‍ഗീയ കലാപങ്ങളില്ല. സാക്ഷരതയും ആരോഗ്യവും ജീവിതഗുണനിലവാരവും പോലുള്ള അസംഖ്യം സൂചകങ്ങളില്‍ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനം.
ഊഹാപോഹങ്ങളും നുണ പ്രചരണങ്ങളും കെട്ടഴിച്ചു വിട്ട് കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കുകയും അങ്ങനെയുണ്ടാകുന്ന വര്‍ഗീയ ചേരിതിരിവില്‍ നിന്ന് രാഷ്ട്രീയലാഭം കൊയ്യുകയുമായിരുന്നു സംഘപരിവാര്‍ മറ്റു സംസ്ഥാനങ്ങളില്‍ ചെയ്തുവന്നതെന്നും തോമസ് ഐസക് തന്റെ ഫെയിസ്ബുക് പോസ്റ്റില്‍ പറഞ്ഞു. ഈ തന്ത്രങ്ങളെല്ലാം കേരളത്തിലും ബിജെപി നേതാക്കള്‍ ആവുമ്പോലെ പയറ്റിയിരുന്നു. എന്നാല്‍ ഇവിടെ കലാപങ്ങളോ സംഘര്‍ഷങ്ങളോ അവര്‍ക്കു സൃഷ്ടിക്കാനായില്ലെന്നും തോമസ് ഐസക് പറഞ്ഞു.
പോസ്റ്റിന്റെ പൂര്‍ണ രൂപം
Share this Article
Related Topics