കോഴിക്കോട്: ഇന്ധനവില വര്‍ധനവില്‍ സംസ്ഥാനത്തിന് മാത്രമായി ഒന്നും ചെയ്യാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രമാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിനു മാത്രമായി നികുതിയിളവ് പരിഗണിക്കാനാവില്ല. രണ്ടുമൂന്ന് മാസത്തിനുള്ളില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചെപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു ശേഷം ആവശ്യമെങ്കില്‍ സംസ്ഥാനം നടപടി സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
ഇന്ധനവില സംബന്ധിച്ച് സംസ്ഥാനമല്ല, കേന്ദ്രമാണ് നടപടിയെടുക്കേണ്ടത്. ജിഎസ്ടി വന്നതോടെ നികുതിയില്‍ വലിയ ഇടിവ് സംസ്ഥാനത്തിനുണ്ടായി. അതുകൊണ്ടുതന്നെ ഇന്ധനവില കുറയ്ക്കുന്നതിനായി നികുതി വെട്ടിക്കുറയ്ക്കാന്‍ സംസ്ഥാനത്തിന് സാധിക്കില്ല. സംസ്ഥാനം നികുതിവര്‍ധന നടപ്പാക്കിയിട്ടില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.
കേന്ദ്ര മന്ത്രിമാര്‍ വ്യക്തമാക്കിയതുപോലെ മനപ്പൂര്‍വ്വം ചെയ്യുന്നതാണ് ഇന്ധന വിലവര്‍ധന. പെട്രോളിന്റെ നികുതിവര്‍ധനവിലൂടെ ഒരു വര്‍ഷം ഒന്നരലക്ഷം കോടി രൂപ ഇന്ത്യയിലെ ജനങ്ങളില്‍നിന്ന് അധികമായി കേന്ദ്രസര്‍ക്കാര്‍ സമാഹരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാരം സംസ്ഥാനത്തിന്റെ പുറത്തല്ല ചുമത്തേണ്ടതെന്നും മന്ത്രി പറഞ്ഞു.
Share this Article
Related Topics