തിരുവനന്തപുരം: പകര്‍ച്ചപ്പനി വിഷയത്തില്‍ ആരോഗ്യമന്ത്രി കെ കെ ഷൈലജ സഭയെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ. പനിമരണത്തെ സംബന്ധിച്ച അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുമ്പോഴായിരുന്നു തിരുവഞ്ചൂരിന്റെ പരാമര്‍ശം.
കേരളത്തില്‍ പനി ബാധിച്ച് 474 പേര്‍ മരിച്ചെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഇത് വ്യക്തമായ കണക്കല്ല എന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. പലയിടത്തുനിന്നും പലകണക്കുകളാണ് പുറത്തെത്തുന്നത്. എന്നാല്‍ പനിമരണത്തിന്റെ കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞു.
എം എല്‍ എമാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ശരിയായ കണക്കുകള്‍ വ്യക്തമാക്കാന്‍ തയ്യാറായിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. തുടര്‍ന്ന് അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
Share this Article
Related Topics