തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജ് അടക്കമുള്ളവരെ സര്‍ക്കാര്‍ തേജോവധം ചെയ്യുകയാണെന്ന് മുന്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അഞ്ജുവിനെ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്ന് പുറത്താക്കാനുള്ള ഗൂഢ ശ്രമാമാണ് സര്‍ക്കാര്‍ നടത്തിയത്. കായിക കേരളത്തിന് ഇത് പൊറുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയ തലത്തിലും അന്തര്‍ദേശീയ തലത്തിലും പ്രശസ്തരായ താരങ്ങളാണ് സ്പോര്‍ട്സ് കൗണ്‍സിലില്‍ അംഗങ്ങളായിട്ടുള്ളത്. അവരെയെല്ലാം ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് ഭീഷണിപ്പെടുത്തി പുറത്താക്കുന്നത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നുവെന്ന് വ്യക്തമാക്കി അഞ്ജു ബോബി ജോര്‍ജ് വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രതികരണം. അപമാനം സഹിച്ച് തുടരാനാകില്ലെന്ന് അഞ്ജു വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
Share this Article
Related Topics