കോഴിക്കോട്: കേരളത്തിലെ ഭൂമിപ്രശ്നങ്ങളില്‍ സര്‍ക്കാര്‍ സ്വാധീനശക്തികള്‍ക്ക് വഴങ്ങുന്നുവെന്ന് മുന്‍ റെവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സിപിഎമ്മില്‍ നിന്നുള്ള സമ്മര്‍ദം മൂലം സിപിഐക്ക് സ്വതന്ത്രമായ നിലപാടുകളെടുക്കാന്‍ സാധിക്കുന്നില്ല എന്നാണ് തോന്നുന്നത്. ഹാരിസണ്‍ കേസിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും മറ്റുമായി ഒരുലക്ഷം ഏക്കറോളം ഭൂമിയാണ് സംസ്ഥാന സര്‍ക്കാരിന്റെ കൈകളില്‍നിന്ന് നഷ്ടമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹാരിസണ്‍ കമ്പനിയില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 38,000 ഏക്കര്‍ നഷ്ടമാകുന്നു. ഏറെ വിവാദമായ പൊന്തന്‍പുഴ വനത്തിലെ കൈയേറ്റത്തില്‍ നഷ്ടമായത് 4000 ഏക്കറാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലൂടെ ജനവാസമേഖലകളും തോട്ടങ്ങളും ഉള്‍പ്പെടെ അരലക്ഷം ഏക്കര്‍ പോകും.
താന്‍ റെവന്യൂ വകുപ്പില്‍ മന്ത്രിയായിരുന്ന കാലത്തും വലിയ സമ്മര്‍ദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് അനുകൂലമായ വിധികള്‍ നേടിയെടുത്ത സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സുശീല ഭട്ട് തന്നോട് ധാരാളം പരാതികള്‍ അക്കാലത്ത് പറഞ്ഞിട്ടുണ്ട്. പ്രതിസന്ധികള്‍ക്കിടയിലും എല്ലാ കേസുകളിലും അന്ന് അനുകൂലമായ വിധികള്‍ നേടിയെടുക്കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Share this Article
Related Topics