ജേക്കബ് തോമസിനെതിരെ പ്രാഥമികാന്വേഷണത്തിന് ലോകായുക്ത ഉത്തരവ്


1 min read
Read later
Print
Share

ഫിഷറീസ്-തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് കരാറില്ലാതെ മുങ്ങല്‍ ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ 36,000 രൂപ സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്നും തുറമുഖവകുപ്പിന്റെ വലിയതുറ, വിഴിഞ്ഞം, ബേപ്പൂര്‍, അഴീക്കല്‍ ഓഫീസുകളില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചതില്‍ അഴിമതി നടത്തിയെന്നുമാണ് പ്രധാന ആരോപണം.

തിരുവനന്തപുരം: ഡി.ജി.പി. ജേക്കബ് തോമസിനെതിരെ അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച് പ്രാഥമികാന്വേഷണത്തിന് ലോകായുക്ത ഉത്തരവ്. ലോകായുക്ത ജസ്റ്റിസ് പയസ് സി.കുര്യക്കോസ്, ഉപലോകായുക്ത കെ.പി.ബാലചന്ദ്രന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. അനധികൃത സ്വത്തുസമ്പാദനവും സാമ്പത്തിക ക്രമക്കേടും അഴിമതിയും ആരോപിച്ച് ജേക്കബ് തോമസിനെതിരെ പൊതുപ്രവര്‍ത്തകനായ ബേബി ഫെര്‍ണാണ്ടസ് നല്‍കിയ പരാതിയിലാണ് ഉത്തരവ്.
ജേക്കബ് തോമസിനെതിരെ രഹസ്യപരിശോധന വിജിലന്‍സ് നടത്തിയിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ലോകായുക്ത നിര്‍ദേശിച്ചു. രേഖകളും മൊഴികളും പരിശോധിേക്കണ്ടതുണ്ട്. അതിനാല്‍, രേഖകളുമായി വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് ഹാജരാകാനും ലോകായുക്ത നിര്‍ദേശിച്ചു. ജേക്കബ് തോമസും ഭാര്യയും കര്‍ണാടകയിലെ കൂര്‍ഗ് ജില്ലയില്‍ റിസര്‍വ് വനം ഉള്‍പ്പെടുന്ന 151 ഏക്കര്‍ ഭൂമി സമ്പാദിച്ചെന്ന് ലോകായുക്തയ്ക്ക് നല്‍കിയ പരാതിയിലുണ്ട്. ഫിഷറീസ്-തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് കരാറില്ലാതെ മുങ്ങല്‍ ഉപകരണങ്ങള്‍ വാങ്ങിയ വകയില്‍ 36,000 രൂപ സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയെന്നും തുറമുഖവകുപ്പിന്റെ വലിയതുറ, വിഴിഞ്ഞം, ബേപ്പൂര്‍, അഴീക്കല്‍ ഓഫീസുകളില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചതില്‍ അഴിമതി നടത്തിയെന്നുമാണ് പ്രധാന ആരോപണം.
മുന്‍പരിചയമില്ലാത്ത സര്‍ക്കാര്‍ സ്ഥാപനമായ സിഡ്‌കോ നടത്തിയ പ്ലാന്റ് നിര്‍മാണത്തിന് അനെര്‍ട്ട് അംഗീകാരം നല്‍കുന്നതിനുമുമ്പ് 32 ലക്ഷം രൂപ കൈമാറിയെന്നും പരാതിയില്‍ പറയുന്നു. കെ.ടി.ഡി.എഫ്.സി. മാനേജിങ് ഡയറക്ടറായിരിക്കെ, ഗവേഷണ പഠനത്തിനായി ജേക്കബ് തോമസ് അവധിയെടുത്തിരുന്നു. ഈ കാലയളവില്‍ കൊല്ലം ടി.കെ.എം. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ ഡയറക്ടറായി ജോലിചെയ്തു. ഇതുവഴി വേതനം കൈപ്പറ്റിയെന്നും ആരോപിക്കുന്നു.
ഈ ആരോപണങ്ങളില്‍ മറ്റൊരാള്‍ നേരത്തെ നല്‍കിയ പരാതിയില്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് രഹസ്യാന്വേഷണം നടത്തിയിരുന്നതിനാല്‍ പ്രസ്തുത റിപ്പോര്‍ട്ട് ലോകായുക്ത പരിശോധിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണ റിപ്പോര്‍ട്ടുമായി ഹാജരാകാന്‍ വിജിലന്‍സ് ഡയറക്ടറോട് ലോകായുക്ത നിര്‍ദേശിച്ചത്. ഹര്‍ജിക്കാരനുവേണ്ടി മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ. അഡ്വ. ജോര്‍ജ് മേഴ്‌സിയര്‍ ഹാജരായി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

സ്‌കൂള്‍ പരിസരത്തെ കഞ്ചാവ് കച്ചവടം: നാലുപേര്‍ അറസ്റ്റില്‍

Jun 5, 2018


mathrubhumi

1 min

അഞ്ച് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി: ടി.വി അനുപമ ആലപ്പുഴ കളക്ടര്‍

Aug 16, 2017


Obituary

1 min

ചരമം - കെ പത്മനാഭന്‍ നമ്പ്യാര്‍

Sep 25, 2021