തിരുവനന്തപുരം നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കവേ സംഭവിച്ച നാവുപിഴയ്ക്ക് കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
പൊമ്പിളെ ഒരുമ എന്ന് തിരുവഞ്ചൂര്‍ ഉച്ചരിച്ചപ്പോഴുണ്ടായ പിഴവ് വന്‍ ട്രോളുകള്‍ക്ക് കാരണമായിരുന്നു.
ആ സമയത്ത് ഒരു തുള്ളി വെള്ളം കിട്ടിയിരുന്നെങ്കില്‍ അത് പരിഹരിക്കപ്പെടുമായിരുന്നു. അതിന്റെ പേരില്‍ നിയമസഭയില്‍ ഭരണപക്ഷം മനുഷ്യത്വരഹിതമായി ആക്ഷേപിക്കുകയാണ് ചെയ്തത്.
മനുഷ്യത്വരഹിതമായ വിമര്‍ശനങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നും ഇന്ന് നിയമസഭയില്‍ തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു
Share this Article
Related Topics