തിരുവനന്തപുരം: താത്കാലിക രജിസ്‌ട്രേഷന്‍ ഓണ്‍ലൈനാക്കാന്‍ ശുപാര്‍ശ. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇതു സംബന്ധിച്ച് സര്‍ക്കാരിന് കത്ത് നല്‍കി. നിലവില്‍ വാഹനങ്ങള്‍ നേരിട്ടെത്തിച്ചാണ് താത്കാലിക രജിസ്‌ട്രേഷന്‍ നേടുന്നത്. രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ വഴിയാക്കുമ്പോള്‍ 150 രൂപ അടച്ച് ഉടമയുടെ പേരില്‍ വാഹനം താത്കാലികമായി രജിസ്റ്റര്‍ ചെയ്യാം. ഇതിനായി വാഹനം കൊണ്ടു വരേണ്ടതില്ല. ഓണ്‍ലൈനില്‍ ഡീലര്‍ സമര്‍പ്പിക്കുന്ന അപേക്ഷ പരിഗണിച്ച് താത്കാലിക രജിസ്‌ട്രേഷന്‍ അനുവദിക്കും. പിന്നീട് യഥാര്‍ഥ രജിസ്‌ട്രേഷന്‍ നടപടികളുടെ ഭാഗമായി വാഹനം പരിശോധനയ്ക്ക് ഹാജരാക്കിയാല്‍ മതിയാകും.
താത്കാലിക രജിസ്‌ട്രേഷന്‍ നടത്തുമ്പോള്‍ സര്‍ട്ടിഫിക്കറ്റിന്റെ രണ്ടു കോപ്പി കരുതണം. ഒരെണ്ണം വാഹന ഉടമയ്ക്കു നല്‍കണം. രണ്ടാമത്തെ കോപ്പിയില്‍ ഹാന്‍ഡ്‌ലിങ് ചാര്‍ജോ സര്‍വീസ് ചാര്‍ജോ ഈടാക്കിയിട്ടില്ലെന്നുള്ള വാഹന ഉടമയില്‍ നിന്നുള്ള സമ്മതപത്രവും കരുതണം. ഇത് വാഹന ഡീലര്‍ സൂക്ഷിച്ചുവയ്ക്കണം. പരിശോധനാ സമയത്ത് ഇതു ഹാജരാക്കണം. നികുതി തുക സംബന്ധിച്ച വിവരങ്ങള്‍ ഓഫീസില്‍ പ്രദര്‍ശിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
Share this Article
Related Topics