ടി.പി അനുസ്മരണത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സി.പി.ഐക്ക് സി.പി.എം വിലക്കെന്ന് ആര്‍എംപി


1 min read
Read later
Print
Share

ടി.പി പഠനകേന്ദ്രമടക്കം ഉള്‍കൊള്ളിച്ചുകൊണ്ടുള്ള വലിയൊരു സാംസ്‌കാരിക കേന്ദ്രം എന്ന രീതിയിലാണ് ടി.പി ഭവന്‍ ഉയര്‍ന്ന് വരുന്നത്.

കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ ജനുവരി രണ്ടിന്റെ ടി.പി ചന്ദ്രശേഖരന്‍ അനുസ്മരണ സമ്മേളനത്തിനും സ്മാരക ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നതിനും സി.പി.ഐ അടക്കമുള്ള ഘടകകക്ഷികള്‍ക്ക് സി.പി.എം വിലക്ക്. പരിപാടിയില്‍ പങ്കെടുക്കാന്‍ ബിജെപി ഒഴികെയുള്ള മറ്റെല്ലാ കക്ഷികളേയും ക്ഷണിച്ചിരുന്നുവെങ്കിലും ആദ്യം വരാമെന്നേറ്റ കാനം രാജേന്ദ്രന്‍ പിന്നീട് പരിപാടിയില്‍ നിന്നും പിന്‍മാറിയെന്ന് ആര്‍.എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണു അറിയിച്ചു.

പിന്നീട് കാര്യം അന്വേഷിച്ചപ്പോള്‍ എല്‍.ഡി.എഫ് കൂട്ടായി എടുത്ത തീരുമാനത്തിന്റെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു നിലപാടിലേക്കെത്തിയതെന്ന് മനസ്സിലായെന്നും അദ്ദേഹം വ്യക്തമാക്കി. അനുസ്മരണ പരിപാടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം ചെയ്യുന്നത്.

ഓര്‍ക്കാട്ടേരിയില്‍ മൂന്ന് നിലകളിലായി പണിപൂര്‍ത്തിയായ ടി.പി ഭവന്‍ എന്ന് പേരിട്ടിരിക്കുന്ന സ്മാരകത്തിന്റെ ഉദ്ഘാടനം ആര്‍.എം.പി അഖിലേന്ത്യാ ജനറല്‍സെക്രട്ടറി മാംഗത്റാം പസ്ലയാണ് നിര്‍വഹിക്കുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, മുസ്ലീം ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള നേതാക്കളെ പങ്കെടുപ്പിച്ച് ജനകീയ പരിപാടിയാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സി.പി.എം ഭീഷണിപ്പെടുത്തി പരിപാടിയില്‍ നിന്നും ഘടകകക്ഷികളെ പിന്‍തിരിപ്പിക്കുകയായിരുന്നുവെന്നും എന്‍.വേണു വ്യക്തമാക്കി.

ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ശേഷം വലിയ വെല്ലുവിളി സ്മാരക നിര്‍മാണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ഉണ്ടായിരുന്നുവെങ്കിലും ഇതിനെയെല്ലാം മറികടന്നാണ് പണിപൂര്‍ത്തിയാക്കിയതെന്ന് എന്‍.വേണു അറിയിച്ചു. ടി.പി പഠനകേന്ദ്രമടക്കം ഉള്‍കൊള്ളിച്ചുകൊണ്ടുള്ള വലിയൊരു സാംസ്‌കാരിക കേന്ദ്രം എന്ന രീതിയിലാണ് ടി.പി ഭവന്‍ ഉയര്‍ന്ന് വരുന്നത്. ഇത് ടി.പിയുടെ ഓര്‍മ എന്നും നിലനിര്‍ത്തുവാന്‍ ഉതകുന്നതുമാണ്. ഇത് ഇഷ്ടമില്ലാത്തത് കൊണ്ടാവാം ഘടക കക്ഷികളെ വിലക്കിയതെന്നും അദ്ദേഹം അറിയിച്ചു. ജനുവരി രണ്ടിന് നടക്കുന്ന പരിപാടിയില്‍ മുസ്ലിം ലീഗ് നേതാവ് പാറക്കല്‍ അബ്ദുള്ള, സി.എം.പി അസിസ്റ്റന്റ് സെക്രട്ടറി സി.എ അജീര്‍, അഡ്വ.ജയശങ്കര്‍, ബീരാന്‍ കുട്ടി മാസ്റ്റര്‍, ഷിബു ബേബി ജോണ്‍, ഡി.ദേവരാജന്‍ തുടങ്ങി രാഷ്ട്രീയ സംസ്‌കാരിക രംഗത്തെ നിരവധി പേര്‍ പങ്കെടുക്കുന്നുണ്ട്.

Content Highlights: T.P.Chandrasekharan's souvenir will be inaugurated by Oommen Chandy

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ഉഷ്ണരാശി മികച്ച നോവല്‍, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Dec 20, 2019


mathrubhumi

പാലക്കാട് പോലീസുകാരുടെ മൃഗബലി

Apr 28, 2018


mathrubhumi

1 min

ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ: എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സ്‌കൂള്‍ അടിച്ചുതകര്‍ത്തു

Apr 1, 2018