കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ അതിരൂപതയ്ക്കും ആര്‍ച്ച് ബിഷപ്പിനും ജാഗ്രതക്കുറവ് പറ്റിയതായി അങ്കമാലി അതിരൂപതാ വക്താവ്. കൃത്യമായ തുകയ്ക്കല്ല ഭൂമി ഇടിപാട് നടത്തിയിരിക്കുന്നതെന്ന് വ്യക്തമായിട്ടും ഇടനിലക്കാരനെ അന്ധമായി വിശ്വസിച്ച് കരാറുകള്‍ ഒപ്പിട്ടു നല്‍കുകയായിരുന്നു. ആദ്യഘട്ടത്തിലെ ഇടപാടുകളൊഴികെ മറ്റ് ഇടപാടുകളൊന്നും സമിതികളില്‍പ്പോലും ചര്‍ച്ചയായിട്ടില്ലെന്നും വക്താവ് പോള്‍ കരേടന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ചാരിറ്റി എന്ന വ്യാജേന ഇടനിലക്കാരനായി എത്തിയ സാബു വര്‍ഗീസ് രൂപതയുമായി അടുപ്പത്തിലാകുകയായിരുന്നു. കൂടുതല്‍ കരാറുകള്‍ ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ടോയെന്ന കാര്യം ഉള്‍പ്പെടെ അന്വേഷണ സമിതി വിശദമായി അന്വേഷിക്കും. വിവാദ ഭൂമിയിടപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ജനുവരി 31ന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ആരോപണമുയര്‍ന്നത്. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവില്‍പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു.
അലക്‌സൈന്‍ സന്യാസി സഭ സീറോ മലബാര്‍ സഭയ്ക്ക് കൈമാറിയതാണ് വില്‍പന നടത്തിയ തൃക്കാക്കരയിലെ ഭൂമി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാത്രമേ ഉപോയഗിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയിലായിരുന്നു ഇത്. 50 കോടിയോളം രൂപയുടെ കടം വീട്ടുന്നതിനാണ് 100 കോടിയുടെ ഭൂമി വിറ്റത്. എന്നാല്‍ കടം 90 കോടിയായി ഉയരുകയും ഭൂമി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു.
Share this Article
Related Topics