കൊച്ചി: സീറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ അറസ്റ്റിലായ എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യനെ റിമാന്‍ഡ് ചെയ്തു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ ചമച്ച കേസില്‍ ഞായറാഴ്ച രാവിലെയാണ് പോലീസ് ആദിത്യനെ അറസ്റ്റ് ചെയ്തത്. വ്യാജരേഖ ഇന്റര്‍നെറ്റില്‍ ആദ്യമായി അപ് ലോഡ് ചെയ്തത് ആദിത്യനാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
ഒരു പ്രമുഖ ഹോട്ടലില്‍ സിസ്റ്റം അനലിസ്റ്റായിരുന്നു ആദിത്യന്‍. ചെന്നൈ ഐ.ഐ.ടി.യില്‍നിന്ന് എം.ടെക് നേടിയശേഷം ഇപ്പോള്‍ ഗവേഷണം നടത്തുകയാണ്.
സീറോ മലബാര്‍ സഭയിലെ ഒരു സഹവൈദികന്‍ ആവശ്യപ്പെട്ടതിനാലാണ് വ്യാജരേഖ തയ്യാറാക്കി നല്‍കിയതെന്നാണ് ആദിത്യന്റെ മൊഴി. തേവരയിലെ കടയില്‍നിന്നാണ് ആദിത്യന്‍ വ്യാജരേഖ തയ്യാറാക്കിയത്. ഇതിനായി ഉപയോഗിച്ച കമ്പ്യൂട്ടറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഞായറാഴ്ച രാവിലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് പിന്നീട് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.
Content Highlights: syro malabar sabha fake document case; police arrested adhithyan
Share this Article
Related Topics