കൊച്ചി; സീറോ മലബാര്‍ സഭ ഭൂമി ഇടപാട് സംബന്ധിച്ച വിഷയത്തില്‍ പ്രശ്‌ന പരിഹാരത്തിന് പുതിയ സമിതിയെ നിയമിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടാണ് സമിതി കണ്‍വീനര്‍. സിനഡിലെ ചര്‍ച്ചയെ തുടര്‍ന്നാണ് പുതിയ സമിതിയെ നിശ്ചയിച്ചത്.
ഇന്നലെ നടന്ന സിനഡ് ഉദ്ഘാടനം ചെയ്തുകൊണ്ട് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഭൂമി ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ സിനഡിനെ വിശദമായി ധരിപ്പിച്ചിരുന്നു. നടപടിക്രമങ്ങളില്‍ ഉണ്ടായ സാങ്കേതികമായ വീഴ്ചകള്‍ മാത്രമാണ് ഉണ്ടായതെന്നാണ് അദ്ദേഹം അറിയിച്ചത്. നേരത്തെ സ്ഥിരം സിനഡിനു മുന്നിലും ഇത് നിലപാട് തന്നെയാണ് അദ്ദേഹം സ്വീകരിച്ചത്.
സീറോ മലബാര്‍ സഭ എറണാകുളം- അങ്കമാലി രൂപതയില്‍ മാത്രം നടന്ന ഭൂമി ഇടപാടാണ് ഇത്. അതിനാല്‍ ഇക്കാര്യത്തില്‍ അമിത പ്രാധാന്യം നല്‍കേണ്ടതില്ല എന്ന നിലപാടാണ് സിനഡ് ആദ്യം കൈക്കൊണ്ടതെന്നാണ് വിവരം. എങ്കിലും സീറോമലബാര്‍ സഭയുടെ മുഴുവന്‍ വിവാദമായി മാറിയ സാഹചര്യത്തില്‍ എത്രയും പെട്ടന്ന് വിഷയത്തില്‍ പരിഹാരം ഉണ്ടാകണമെന്ന് സിനഡ് നിര്‍ദ്ദേശിച്ചു.
ഇതേ തുടര്‍ന്നാണ് പുതിയ കമ്മറ്റിയെ നിയമിച്ച് ഉത്തരവായിരിക്കുന്നത്. എത്രയും പെട്ടന്ന് പടനം നടത്തി വിഷയത്തില്‍ പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കാനാണ് സമിതിയെ നിയമിച്ചിരിക്കുന്നത്.
syro malabar church, Ernakulam-Angamaly Archdiocese,
Share this Article
Related Topics