തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ ശബരിമല സന്ദര്‍ശനം പിക്‌നിക്ക് മാത്രമായിരുന്നുവെന്ന് വിമര്‍ശിച്ച ബിജെപി നേതാവ് വി.മുരളീധരന് മറുപടിയുമായി എം.സ്വരാജ് എംഎല്‍എ. താന്‍ നിരവധി ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും എന്നാല്‍ വിശ്വാസിയായല്ല അവിടെയെല്ലാം പ്രവേശിച്ചതെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സ്വരാജ് പറഞ്ഞു.
കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ദേവാലയങ്ങള്‍ താന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഭക്തിപാരവശ്യം കൊണ്ട് പ്രാര്‍ത്ഥിക്കാനല്ല ഇവിടെയെല്ലാം താന്‍ പോയത്. ഭക്തനാണോ എന്ന് തിരിച്ചറിയാനുള്ള യന്ത്രം എവിടെയങ്കിലും സ്ഥാപിച്ചിരുന്നതായും തനിക്കറിയില്ല. മുരളീധരന്റെ പ്രസ്താവനയെ പരിഹസിച്ചു കൊണ്ട് സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
ശബരിമലയിലെ ഒരുക്കങ്ങള്‍ വിലയിരുത്താനായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പമാണ് തദ്ദേശസ്വയംഭരണമന്ത്രി കെടി ജലീല്‍ ശബരിമലയിലെത്തിയത്. തന്റെ ശബരിമല യാത്രാനുഭവത്തെക്കുറിച്ച് ജലീല്‍ ഫേസ്ബുക്കിലിട്ട പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനിടയിലാണ് ശബരിമലയെ ജലീല്‍ പിക്‌നിക്ക് സ്‌പോട്ടാക്കി മാറ്റിയെന്ന വിമര്‍ശനവുമായി വി.മുരളീധരന്‍ രംഗത്തെത്തിയത്.
Share this Article
Related Topics