തിരുവനന്തപുരം: ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി.
മന്ത്രിക്ക് താന്‍ രാജാവാണെന്നു തോന്നുന്ന അനര്‍ഥമാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് ചടങ്ങിന്റെ അധ്യക്ഷപ്രസംഗം നിര്‍വഹിക്കവേ അദ്ദേഹം പറഞ്ഞു.
വടക്കന്‍ കേരളത്തിലെ ലോകനാര്‍ക്കാവില്‍ തന്ത്രിയെ കടത്തനാട് രാജാവ് പുറത്താക്കിയെന്ന് മുഖ്യമന്ത്രി നേരത്തെ പ്രസംഗിച്ചതിനെ പരാമര്‍ശിച്ചായിരുന്നു ചിദാനന്ദപുരിയുടെ വിമര്‍ശനം. കടത്തനാട് രാജാവ് തന്ത്രിയെ പുറത്താക്കിയിട്ടില്ലെന്നും മേല്‍ശാന്തിയെയാണ് പുറത്താക്കിയതെന്നും ചിദാനന്ദപുരി പറഞ്ഞു.
ഹൈന്ദവജാഗരണത്തിന് അവസരമൊരുക്കിയതില്‍ മുഖ്യമന്ത്രിയോട് കൃതജ്ഞതയുണ്ടെന്നും ചിദാന്ദപുരി കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ എം എം മണിയെയും ജി സുധാകരനെയും പ്രസംഗത്തില്‍ ചിദാനന്ദപുരി വിമര്‍ശിച്ചു.