ന്യൂഡൽഹി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി ഇടപാട് കേസില്‍ കര്‍ദിനാളിനെതിരെ കേസെടുക്കുന്നതിനുള്ള സ്റ്റേ തുടരും. കര്‍ദിനാളിനെതിരെ കേസെടുക്കുന്നത് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ കേസ് ഏപ്രില്‍ മൂന്നിന് പരിഗണിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ ഇടപെടുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കോടതി സ്‌റ്റേ നീക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തീര്‍പ്പാക്കിയത്. കേസില്‍ ഹൈക്കോടതി എടുക്കുന്ന തീരുമാനത്തില്‍ എന്തെങ്കിലും അപാകതയുണ്ടെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, കര്‍ദിനാളിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ വളരെയധികം ഗൗരവമേറിയതാണെന്നും കോടതി പറഞ്ഞു.
ഭൂമി ഇടപാട് കേസില്‍ കര്‍ദിനാളിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഷൈന്‍ വര്‍ഗീസ്, മാര്‍ട്ടിന്‍ പയ്യപ്പള്ളി എന്നിവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
Content highlights: supreme court, Church land deals, cardinal george alencherry, syro malabar church
Share this Article
Related Topics