കോട്ടയം: ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പുണ്യകര്‍മ്മമായ അയ്യപ്പ ജ്യോതിയില്‍ വിശ്വാസികള്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന നിലപടാണ് എന്‍.എസ്.എസ് സ്വീകരിച്ചതെന്നും ഔദ്യോഗികമായി അതില്‍ പങ്കെടുത്തിട്ടില്ലെന്നും ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
ഇത്രയും ആയപ്പോഴേക്കും എന്‍.എസ്.എസ് സമദൂരം തെറ്റിച്ചുവെന്ന ആരോപണവുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. അത്തരം പരിപ്പൊന്നും എന്‍.എസ്.എസ്സില്‍ വേവില്ല. 'സമദൂരത്തെ കുറിച്ച് പറയാന്‍ എന്‍എസ്എസിന് എന്തവകാശമാണുള്ളത്, സുകുമാരന്‍ നായര്‍ക്ക് ആ നിലപാടില്‍ നിന്ന് മാറാന്‍ അവകാശമില്ല എന്നതടക്കമുള്ള രൂക്ഷ പ്രതികരണങ്ങളുമായി ഭരണപക്ഷത്തെ പ്രബല കക്ഷികളും ഇപ്പേള്‍ ചേക്കേറിയ ഒരു നേതാവും രംഗത്ത് വന്നിരിക്കുകയാണ്. അവര്‍ നായന്മാര്‍കൂടി ആകുമ്പോള്‍ എന്തും ആകമല്ലോ. അത്തരം പരിപ്പൊന്നും എന്‍എസ്എസില്‍ വേവില്ലെന്ന് ഇക്കൂട്ടര്‍ മനസ്സിലാക്കണം' - സുകുമാരന്‍ നായര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
സമദൂരത്തിലും ആചാര സംരക്ഷത്തിലും എന്‍.എസ്.എസ് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. എന്‍.എസ്.എസിന്റെ സംഘടനാ സംവിധാനം ശക്തമാണ്. എതിര്‍ക്കുന്നവരേ അതേ നാണയത്തില്‍ നേരിടാനും അകത്ത് നിന്നുകൊണ്ട് സംഘടനയില്‍ വിള്ളലുണ്ടാക്കാനും ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താനുള്ള ശക്തി എന്‍.എസ്.എസ്സിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Women Wall, NSS, Ayyappa Jyothi
Share this Article
Related Topics