പാലക്കാട്: വാളയാറിലെ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രവീണ്‍ എന്ന യുവാവിന്റെ ആത്മഹത്യക്കു കാരണം പോലീസിന്റെ പീഡനമെന്ന് മാതാവ് റാണി.
പ്രവീണിനെ പോലീസ് കൊണ്ടുപോയി മര്‍ദിച്ചുവെന്നും പ്രധാനപ്രതി മധുവിന്റെ ചേട്ടന്‍ ഭീഷണിപ്പെടുത്തിയെന്നും റാണി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മധു സി.പി.എം. പ്രവര്‍ത്തകനാണെന്നും റാണി കൂട്ടിച്ചേര്‍ത്തു.
പ്രവീണിന്റെ അമ്മ റാണിയും പ്രധാനപ്രതി മധുവിന്റെ അമ്മയും സഹോദരിമാരാണ്. പ്രവീണും മധുവും ഒരുമിച്ച് പഠിക്കുകയും ചെയ്തിട്ടുണ്ട്. കേസില്‍ മധുവിനെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ കൂട്ടുകാരന്‍ എന്ന നിലയില്‍ പ്രവീണിനെയും പോലീസ് ഒപ്പം കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു പിന്നാലെ പ്രവീണിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ് ഒരുപാട് മര്‍ദിച്ചതായി പ്രവീണ്‍ അമ്മയോടു പറഞ്ഞിരുന്നു.
content highlights: suicide of youth who taken to custody in connection with walayar case is because of police torture alleges mother#
Share this Article
Related Topics