തിരുവനന്തപുരം: മഹാത്മാ ഗാന്ധിയെ ബുദ്ധിമാനായ ബനിയ എന്ന് വിളിച്ചതിനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയേയും ഐതിഹാസികമായ സ്വാതന്ത്ര്യസമരത്തേയും അപമാനിച്ച ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ കുറ്റമേറ്റ് പറഞ്ഞ് രാഷ്ട്രത്തോടും ജനങ്ങളോടും മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കൂടിയാണ് സുധീരന്‍ അമിത്ഷായുടെ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നത്. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുക്കുകയും ഗാന്ധിജിയെ വധിക്കുകയും ചെയ്ത കുലദ്രോഹികളുടെ പാരമ്പര്യത്തിന്റെ കണ്ണിയാണ് അമിത് ഷാ. ഗാന്ധിജിയെയും സ്വാതന്ത്ര്യസമരത്തെയും നിന്ദിച്ച രാജ്യദ്രോഹപരവും കുറ്റകരവുമായ പ്രസ്താവന നടത്തിയ അമിത് ഷായെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുധീരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
Share this Article
Related Topics