കൊച്ചി: പ്രിയപ്പെട്ട കളക്ടര്‍ സാര്‍, നാളെ അങ്ങ് അവധി കൊടുത്തില്ലെങ്കില്‍ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല. എല്ലാ ദിവസത്തേയും പോലെ നാളെയും കടന്നു പോകും. പക്ഷേ അങ്ങ് കൊടുക്കുന്ന അവധി. അത് ചരിത്രമാകും. ഇനി വരാനിരിക്കുന്ന കളക്ടര്‍ന്മാര്‍ക്ക് ഒരു യെസ് പറയാന്‍ ധൈര്യം കൊടുക്കുന്നൊരു ചരിത്രം.
മഴക്കാലം തുടങ്ങിയതോടെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വേണ്ടി എറണാകുളം ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കീഴില്‍ ഒരു വിദ്യാര്‍ഥിയിട്ട കുറിപ്പിലെ വരികളാണിത്. മഴ കനത്ത ദിവസങ്ങളില്‍ സാഹചര്യം മനസ്സിലാക്കി കളക്ടര്‍ അവധിയും നല്‍കി. പക്ഷെ വിദ്യാര്‍ഥികളുടെ മധുരമനോഹര വാക്കുകള്‍ കേട്ട് എല്ലാ ദിവസവും അവധി നല്‍കാനാകില്ലല്ലോ.
വിദ്യാര്‍ഥികളോട് കളക്ടര്‍ പറഞ്ഞത് ഗോ ടു യുവര്‍ ക്ലാസസ് എന്നാണ്. എറണാകുളം ജില്ലയില്‍ ബുധനാഴ്ച അവധി ആദ്യം പ്രഖ്യാപിച്ചിരുന്നില്ല.
തെക്കന്‍ കേരളത്തില്‍ മഴ ശക്തമായതോടെയാണ് വിദ്യാര്‍ഥികള്‍ എറണാകുളം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ പേജുണ്ടാക്കി അവധി പ്രഖ്യാപിച്ചത്. പലപ്പോഴും ഇവിടെ പ്രഫഷണല്‍ കോളേജുകള്‍ക്ക് അവധി നല്‍കിയിരുന്നില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ജില്ലാ കളക്ടര്‍. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവുമെന്നും ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ള തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. facebook.com/dcekm മാത്രമാണ് കളക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജ്
Share this Article
Related Topics