കൊച്ചി: കുസാറ്റ് എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥി സംഘര്‍ഷം. സംഘടിച്ചെത്തിയ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ ഹോസ്റ്റലിലേക്ക് ഇരച്ചുകയറുകയും വാഹനങ്ങളും ഫര്‍ണീച്ചറുകളും തല്ലിതകര്‍ക്കുകയും ചെയ്തു. ഹോസ്റ്റലിലുണ്ടായിരുന്ന ചില വിദ്യാര്‍ഥികള്‍ക്കുനേരെ കൈയേറ്റശ്രമവുമുണ്ടായി.
അതേസമയം ഹോസ്റ്റലിനകത്ത് നിന്ന് തങ്ങള്‍ക്ക് നേരെ കുപ്പിയേറും കല്ലേറും ഉണ്ടായതായി എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആരോപിച്ചു. പിന്നീട് പോലീസെത്തിയാണ് രംഗംശാന്തമാക്കിയത്.
ഇതിനിടെ പിടികൂടിയ പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഉപരോധ സമരത്തിനിടെ പോലീസ് സ്‌റ്റേഷന്റെ ജനല്‍ച്ചില്ലുകളും തകര്‍ത്തു. ക്യാമ്പസില്‍ കഴിഞ്ഞദിവസമുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ചൊവ്വാഴ്ചയും വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. കുസാറ്റിലെ സെനറ്റ് തിരഞ്ഞെടുപ്പും ചൊവ്വാഴ്ചയായിരുന്നു.
Content Highlights: students clash in cusat hostel
Share this Article