To advertise here, Contact Us



യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ മര്‍ദനം: തിരുവനന്തപുരത്ത് കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം


1 min read
Read later
Print
Share

യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം.

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കെഎസ്‌യു സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റിന് മുന്നില്‍ മാര്‍ച്ച് തടഞ്ഞ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ നീക്കാന്‍ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ആകെ മൂന്നുവതവണയാണ് പോലീസ് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരേ ജലപീരങ്കി പ്രയോഗിച്ചത്.

To advertise here, Contact Us

നേരത്തെ യൂണിവേഴ്‌സിറ്റി കോളേജിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നായിരുന്നു കെഎസ്‌യു അറിയിച്ചിരുന്നത്. എന്നാല്‍ അവസാനനിമിഷം സെക്രട്ടറിയേറ്റിന്റെ നോര്‍ത്ത് ഗേറ്റിലേക്കാണ് മാര്‍ച്ച് നടത്തിയത്. യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം.

ബുധനാഴ്ച രാത്രിയാണ് യൂണിവേഴ്‌സിറ്റി കോളേജിലെ എം.എ. വിദ്യാര്‍ഥിയും കെഎസ്‌യു പ്രവര്‍ത്തകനുമായ നിതിന്‍ രാജിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ ഏട്ടപ്പന്‍ മഹേഷ് എന്ന എസ്എഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു മര്‍ദനം. നിതിന്റെ സുഹൃത്തായ സുദേവിനെയും ഇവര്‍ മര്‍ദിച്ചിരുന്നു. ആക്രമണത്തില്‍ നിതിന്റെ ഇടതുകൈയിലും മുഖത്തും സാരമായി പരിക്കേറ്റു. ഈ സംഭവത്തിന് പിന്നാലെ ഏട്ടപ്പന്‍ മഹേഷ് നിതിനെയും സുഹൃത്തിനെയും ഹോസ്റ്റല്‍ മുറിയില്‍ കയറി ഭീഷണിപ്പെടുത്ത ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Content Highlights: student attacked in university college hostel; ksu protest march turns violent in thiruvananthapuram

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

സ്വാശ്രയ കരാറില്‍ പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരിക്കുന്നു: സഭ നിര്‍ത്തി

Sep 26, 2016


mathrubhumi

1 min

പി.എസ്.സി തട്ടിപ്പ്: ഒളിവിലായിരുന്ന പ്രണവും സഫീറും കീഴടങ്ങി

Sep 7, 2019


mathrubhumi

1 min

പരീക്ഷാ തട്ടിപ്പ്: പി.എസ്.സി ഉദ്യോഗസ്ഥരേയും ചോദ്യം ചെയ്യും

Sep 3, 2019


mathrubhumi

2 min

കമ്മീഷണര്‍ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Jan 11, 2019

To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us