തിരുവനന്തപുരം: തിരുവനന്തപുരം പുല്ലുവിളയില്‍ തെരുവുനായയുടെ കടിയേറ്റ് ഒരാള്‍ മരിച്ചു. മത്സ്യത്തൊഴിലാളിയായ ജോസ്‌ക്ലിന്‍(45) ആണ് മരിച്ചത്.
ഞായറാഴ്ച അര്‍ധരാത്രി 11 മണിയോടെയാണ് ജോസ്‌ക്ലിന് നായയുടെ കടിയേറ്റത്. മുഖത്തും കൈകളിലുമെല്ലാം കടിയേറ്റ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാവിലെയോടെ മരിച്ചു.
ഞായറാഴ്ച രാത്രി മത്സ്യബന്ധനത്തിന് പോയി തിരിച്ചെത്തി ആഹാരം കഴിച്ച ശേഷം കടല്‍ത്തീരത്തെത്തിയപ്പോഴാണ് നായകള്‍ ആക്രമിച്ചത്.
നായ്കളില്‍ നിന്ന് രക്ഷപെടാന്‍ കടലില്‍ചാടിയെങ്കിലും ഓടിക്കൂടിയ നാട്ടുകാരാണ് രക്തംവാര്‍ന്നനിലയില്‍ ജോസ്‌ക്ലിനെ ആശുപത്രിയിലെത്തിച്ചത്. പുലര്‍ച്ചെ അടിയന്തരശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍രക്ഷിക്കാനായില്ല.
കഴിഞ്ഞ ആഗസ്തില്‍ ഇവിടെ തെരുവുനായയുടെ കടിയേറ്റ് ഷിലുവമ്മ എന്ന സ്ത്രീ മരിക്കുകയുണ്ടായി.
Share this Article
Related Topics