കൊച്ചി: തൃപ്പൂണിത്തുറയ്ക്കടുത്ത് പൂണിത്തുറയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് 11 പേര്‍ക്ക് പരിക്ക്. നാല് നായകള്‍ ഓടിച്ചിട്ട് കടിക്കുകയായിരുന്നെന്ന് പരിക്കേറ്റവര്‍ പറഞ്ഞു. എബിസി പ്രോഗ്രാമില്‍ നായകളെ വന്ധ്യംകരിക്കുന്ന സംഘമെത്തി നായകളെ പിടികൂടിയിട്ടുണ്ട്.
ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. കൊച്ചി നഗരസഭാ പരിധിയില്‍പ്പെട്ട ജവഹര്‍ റോഡ്, അയ്യങ്കാളി റോഡ്, മരട് നഗരസഭയിലെ ഇഞ്ചക്കല്‍ റോഡ് എന്നിവിടങ്ങളിലാണ് തെരുവുനായ ആക്രമണമുണ്ടായത്.
പരിക്കേറ്റവരില്‍ ഒരു കുട്ടിയും പ്രായമായവരുമുണ്ട്. വീടിനുള്ളില്‍ കയറിയാണ് നായകള്‍ കുട്ടിയെ ആക്രമിച്ചത്. ഒരു സ്ത്രീയുടെ മാറിടത്തിലാണ് കടിയേറ്റത്.
കടിയേറ്റവരെ ആദ്യം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാല്‍, മരുന്നില്ലാത്തതിനെത്തുടര്‍ന്ന് പിന്നീട് ഇവരെ എറണാകുളം ജനറലാശുപത്രിയിലേയ്ക്ക് മാറ്റി.
Share this Article
Related Topics