കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സൈറ്റുകള്‍ പാക് ഹാക്കര്‍ തകര്‍ത്തു. ഇന്നു രാവിലെയാണ് സര്‍ക്കാരിന്റെ വിവിധ സൈറ്റുകള്‍ തകര്‍ത്തതായി ശ്രദ്ധയില്‍പെടുന്നത്.
ksac.kerala.gov.in, ayurveda.kerala.gov.in, jalanidhi.kerala.gov.in, achievements.kerala.gov.in, roadsafety.kerala.gov.in, kscewb.kerala.gov.in, keralanews.gov.in തുടങ്ങിയ സൈറ്റുകളിലാണ് ഹാക്കിങ് നടന്നത്.
ഹാക്ക് ചെയ്യപ്പെട്ടു എന്ന് വ്യക്തമാക്കിക്കൊണ്ട് ഫൈസല്‍ അഫ്‌സല്‍ എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടിലാണ് ഇവയുടെ ലിങ്കുകള്‍ സഹിതം സന്ദേശമെത്തിയത്. മുമ്പും പല സര്‍ക്കാര്‍ സൈറ്റുകളും ഹാക്ക് ചെയ്തത് ഫൈസല്‍ അഫ്‌സല്‍ എന്ന ഐഡിയില്‍ നിന്നാണ്. ഒഫീഷ്യല്‍ പാക് സൈബര്‍ അറ്റാക്കേഴ്‌സ് പിഎസ്എ എന്ന ഗ്രൂപ്പിലെ ഹാക്കറാണെന്ന് സ്വയം പരിചയപ്പെടുത്തുന്നതാണ് ഇയാളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട്.
ഹാക്കിങ് നടന്നതായി ഐടി മിഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.സൈറ്റുകള്‍ വീണ്ടെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഐടി മിഷന്‍ മാതൃഭൂമി.കോമിനോട് പറഞ്ഞു.
ഹാക്ക ചെയ്യപ്പെട്ട് ഒരു മണിക്കൂറിനകം തന്നെ ചില സൈറ്റുകള്‍ വീണ്ടെടുക്കാനായിട്ടുണ്ട്. ചിലവയുടെ ഹോം പേജ് ലഭ്യമാണെങ്കിലും പല ലിങ്കുകളും വര്‍ക്ക് ചെയ്യുന്നില്ല. മറ്റുചില സൈറ്റുകള്‍ ഇപ്പോഴും ലഭ്യമായിട്ടില്ല.
Share this Article
Related Topics