തിരുവനന്തപുരം: വിദേശമദ്യനയത്തില്‍ ഭേദഗതി വരുത്തി സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ഉത്തരവിറക്കി. ഇതോടെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന മദ്യവും വൈനും വില്‍ക്കുന്നതിന് ബാറുകള്‍ക്ക് പ്രത്യേക ലൈസന്‍സ് നിര്‍ബന്ധമല്ലാതായി.
സംസ്ഥാന വിദേശമദ്യനയത്തിലെ റൂള്‍ 13/9 എന്ന നിയമത്തിലാണ് എക്‌സൈസ് കമ്മീഷണര്‍ ഭേദഗതി വരുത്തിയത്. നേരത്തെ ഈ നിയമപ്രകാരം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന മദ്യവും വൈനും വില്‍ക്കുന്നതിന് പ്രത്യേക ലൈസന്‍സ് ആവശ്യമായിരുന്നു. എന്നാല്‍ പുതിയ ഭേദഗതിയോടെ പ്രത്യേക ലൈസന്‍സ് ഇല്ലാതെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന മദ്യവും വൈനും ബാറുകളില്‍ വില്‍ക്കാം. പുതിയ ഉത്തരവ് ഡിസംബര്‍ അഞ്ച് മുതല്‍ പ്രാബല്യത്തില്‍ വന്നു.
നേരത്തെ, വിദേശനിര്‍മിത മദ്യവും വൈനും വില്‍പ്പന നടത്താന്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് അനുമതി ലഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സംസ്ഥാനത്തെ ബാറുകള്‍ക്കും ബിയര്‍പാര്‍ലറുകള്‍ക്കും വിദേശനിര്‍മിത മദ്യവില്‍പനയ്ക്ക് അനുമതി നല്‍കിയത്.
Content Highlights: state excise commissioner approved foreign made liquor sale in bars and beer parlors
Share this Article
Related Topics