തിരുവനന്തപുരം: അഞ്ജു ബോബി ജോര്‍ജ്ജിന്റെ സഹോദരന് സ്പോര്‍ട്സ് കൗസിലില്‍ ജോലി നല്‍കിയത് കായിക താരങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണെന്ന് മുന്‍ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അഞ്ജു ബോബി ജോര്‍ജ്ജിന്റെ സഹോദരന്‍ അജിത് മാര്‍ക്കോസിന് യോഗ്യതാമാനദണ്ഡം മറികടന്ന് നിയമനം നല്‍കിയത് വിവാദമായ സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്‌പെഷ്യല്‍ റൂള്‍സ് നിലവിലില്ലാതിരുന്നതിനാലാണ് പ്രത്യേക കേസായി പരിഗണിച്ച് അജിത് മാര്‍ക്കോസിന് നിയമനം നല്‍കിയത്. കായിക താല്‍പര്യങ്ങള്‍ മാത്രം കണക്കിലെടുത്തായിരുന്നു ഇത്. പ്രീജ ശ്രീധരന്‍, സജീഷ് ജോസഫ്, സിനിമോള്‍ പൗലോസ് എന്നിവരുടെ പരിശീലകനായിരുന്ന അജിത് മാര്‍ക്കോസിന്റെ കായിക രംഗത്തെ പ്രാഗല്‍ഭ്യം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു നിയമനമെന്നും അദ്ദേഹം പറഞ്ഞു.
അജിത്ത് മാര്‍ക്കോസിന് യോഗ്യതയില്ലെന്ന് കാണിച്ച് മുന്‍ കൗണ്‍സില്‍ തള്ളിയ അപേക്ഷയില്‍ അഞ്ജു ബോബി ജോര്‍ജ്ജ് ചുമതല ഏറ്റെടുത്ത ശേഷം നിയമനം ലഭിച്ചതാണ് വിവാദമായിരിക്കുന്നത്.
Share this Article
Related Topics