തിരുവനന്തപുരം: കൊങ്കണ്‍ റൂട്ടില്‍ ട്രെയിനുകള്‍ റദ്ദാക്കിയതിനേത്തുടര്‍ന്ന് യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാന്‍ ഇന്ന് (28.08.2019) രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേ തീരുമാനിച്ചു. വ്യാഴാഴ്ച രണ്ട് പ്രത്യേക ട്രെയിനുകളുമുണ്ടാകും.
തിരുവനന്തപുരത്തു നിന്നും മംഗലാപുരത്തു നിന്നും കോട്ടയം വഴിയും ആലപ്പുഴ വഴിയും ഓരോ ട്രെയിനുകളാണ് സര്‍വീസ് നടത്തുക.
ബുധനാഴ്ച രാത്രി 9.15 ന് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെടുന്ന 06065 നമ്പര്‍ ട്രെയിന്‍ ആലപ്പുഴ വഴി വ്യാഴാഴ്ച രാവിലെ 10 ന് മംഗലാപുരം ജങ്ഷനിലെത്തും.
ബുധനാഴ്ച രാത്രി 11.30 ന് മംഗലാപുരം സെന്‍ട്രലില്‍ നിന്നും പുറപ്പെടുന്ന 06067 നമ്പര്‍ ട്രെയിന്‍ കോട്ടയം വഴി വ്യാഴാഴ്ച രാവിലെ 10.50 ന് തിരുവനന്തപുരം സെന്‍ട്രലിലെത്തും.
വ്യാഴാഴ്ച വൈകിട്ട് 5.05 ന് മംഗലാപുരം ജംങ്ഷനില്‍ നിന്നും പുറപ്പെടുന്ന 06066 നമ്പര്‍ ട്രെയിന്‍ ആലപ്പുഴ വഴിയാണ് തിരുവനന്തപുരം സെന്‍ട്രലിലെത്തുക.
വ്യാഴാഴ്ച വൈകിട്ട് 3.30 ന് തിരുവനന്തപുരംത്തു നിന്നും പുറപ്പെടുന്ന 06068 നമ്പര്‍ ട്രെയിന്‍ കോട്ടയം വഴിയാണ് മംഗലാപുരത്തേക്ക് സര്‍വീസ് നടത്തുക.
Content highlights: Special Train between Thiruvananthapuram and Mangalore