കോഴിക്കോട്: പ്രളയത്തില്‍ പാസ്‌പോര്‍ട്ട് കേടാവുകയോ നഷ്ടപ്പെടുകയോ ചെയ്തവരുടെ സൗകര്യാര്‍ഥം ചെങ്ങന്നൂര്‍, തൃപ്പൂണിത്തുറ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ സെപ്റ്റംബർ പതിനഞ്ചിന് പാസ്‌പോര്‍ട്ട് ക്യാമ്പ് സംഘടിപ്പിക്കുന്നു. അപേക്ഷകര്‍ക്ക് തീര്‍ത്തും സൗജന്യമായാണ് പുതിയ പാസ്‌പോര്‍ട്ട് നല്‍കുന്നത്.
ക്യാമ്പില്‍ പങ്കെടുക്കുവാനായി അപേക്ഷകര്‍ www.passportindia.gov.in വഴി അപേക്ഷ സമര്‍പ്പിച്ച് അപ്ലിക്കേഷന്‍ റഫറന്‍സ് നമ്പര്‍ (എ.ആര്‍.എന്‍) എടുക്കണം. ശേഷം അപ്ലിക്കേഷന്‍ റഫറന്‍സ് നമ്പറിനോടൊപ്പം കേടായ പാസ്‌പോര്‍ട്ടുമായി തൃപ്പൂണിത്തുറ അല്ലെങ്കില്‍ ചെങ്ങന്നൂര്‍ സേവാ കേന്ദ്രത്തില്‍ എത്തണം. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടെങ്കില്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്നുള്ള എഫ്.ഐ.ആര്‍ അല്ലെങ്കില്‍ ലോസ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. എല്ലാ ജില്ലക്കാര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447731152.
Content Highlights: special passport camp in chengannur and trippunithara
Share this Article
Related Topics