കൊച്ചി: ലാവലിന്‍ കേസിലെ സ്വകാര്യ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. സി.ബി.ഐയുടെ റിവിഷന്‍ ഹര്‍ജി മാത്രമെ നിലനില്‍ക്കൂവെന്ന് കോടതി വ്യക്തമാക്കി. കേസില്‍ പിണറായി വിജയനടക്കമുള്ള പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള സി.ബി.ഐയുടെ റിവിഷന്‍ ഹര്‍ജി രണ്ട് മാസത്തിന് ശേഷം കോടതി പരിഗണിക്കും.
കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ വെറുതെവിട്ടതിനെതിരെ സമര്‍പ്പിക്കപ്പെട്ട സ്വകാര്യ ഹര്‍ജികളാണ് തള്ളിയത്. കേസില്‍ സ്വകാര്യ വ്യക്തികള്‍ ഇടപെടുന്നതിനെ സി.ബി.ഐയും പിണറായി വിജയനും ശക്തമായി എതിര്‍ത്തു. സി.ബി.ഐ അന്വേഷണത്തില്‍ മുന്‍പ് പരാതി ഇല്ലാതിരുന്നവര്‍ക്ക് ഇനി പുതിയ രേഖകളുമായി വരാന്‍ അധികാരം ഇല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പിണറായി വിജയന്റെ അഭിഭാഷകനും സ്വകാര്യ ഹര്‍ജികള്‍ തള്ളണമെന്ന ആവശ്യം ഉന്നയിച്ചു. സി.ബി.ഐയുടെ റിവിഷന്‍ ഹര്‍ജി മാത്രമാവും ഇനി ഹൈക്കോടതി പരിഗണിക്കുക.
Share this Article
Related Topics