ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി; പാര്‍ട്ടി ഇടപെടില്ലെന്ന് കേന്ദ്ര നേതൃത്വം


1 min read
Read later
Print
Share

പാര്‍ട്ടി നേതൃത്വം ഈ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം.

ന്യൂഡല്‍ഹി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയ്ക്ക് എതിരായ ലൈംഗിക പീഡന പരാതിയെ കുറിച്ച് അറിയില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ പാര്‍ട്ടി നേതൃത്വം ഈ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം. ഇത് വ്യക്തിപരമായ കേസാണ്. അതിനാല്‍ തന്നെ ഇത് പാര്‍ട്ടിയുമായി ബന്ധപ്പെടുത്തേണ്ടതില്ല. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണം. കേസില്‍ പാര്‍ട്ടി ഇടപെടില്ല എന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.

നേരത്തെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് ഉയര്‍ന്നു വന്നപ്പോഴും ആദ്യഘട്ടത്തില്‍ പാര്‍ട്ടിക്ക് ഈ കേസുമായ ബന്ധമില്ല എന്ന നിലപാട് തന്നെയാണ് സി.പി.എം സ്വീകരിച്ചത്. എന്നാല്‍ പിന്നീട് കോടിയേരി ബാലകൃഷ്ണനില്‍ നിന്ന് ഉള്‍പ്പടെ പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. സമാനമായ നിലപാട് തന്നെയാണ് ഈ വിഷയത്തിലും പാര്‍ട്ടി കേന്ദ്ര നേതൃത്വം സ്വീകരിക്കുന്നത്.

content highlights: Sitaram Yechury, CPIM, Binoy Kodiyeri

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

ന്യൂനമര്‍ദ്ദം, കൊച്ചിയില്‍ നിന്ന് പോയ 150 ബോട്ടുകളേക്കുറിച്ച് വിവരങ്ങളില്ല

Oct 5, 2018


mathrubhumi

1 min

രമേശ് ചെന്നിത്തലയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ്: എസ് ഐക്ക് സസ്‌പെന്‍ഷന്‍

Aug 2, 2018


mathrubhumi

വീണ്ടും മണിമുഴക്കം: 'സബ് കളക്ടര്‍ വെറും ചെറ്റ'

Apr 23, 2017