സിസ്റ്റര്‍ ലൂസി താമസിക്കുന്ന മഠത്തിന്റെ ഗേറ്റ് പൂട്ടിയിട്ടതായി പരാതി; പോലീസെത്തി തുറന്നു


കല്പറ്റ: സന്ന്യാസ സഭയിൽ നിന്ന് പുറത്താക്കപ്പെട്ട സിസ്റ്റര്‍ ലൂസി കളപ്പുര താമസിക്കുന്ന കാരക്കാമല മഠത്തിന്റെ ഗേറ്റ് അജ്ഞാതർ പൂട്ടിയിട്ടതായി പരാതി. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കുര്‍ബാനയ്ക്ക് പോകുന്നത് തടയാനാണ് മഠത്തിന്റെ ഗേറ്റ് പൂട്ടിയിട്ടതാണെന്നാണ് സിസ്റ്റര്‍ ലൂസിയുടെ ആരോപണം. പിന്നീട് പോലീസെത്തിയാണ് ഗേറ്റ് തുറന്നത്.

രാവിലെ ആറരയോടെ കുര്‍ബാനയ്ക്ക് പോകാനായി ഇറങ്ങിയപ്പോഴാണ് ഗേറ്റ് പൂട്ടിയിട്ടതായി സിസ്റ്റര്‍ ലൂസിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുപറഞ്ഞു. ഇതനുസരിച്ചാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയതായി സിസ്റ്റര്‍ ലൂസി പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് എഫ്.സി.സി. സന്ന്യാസ സഭയില്‍നിന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയിരുന്നു. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും എഫ്.സി.സി സന്ന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. പത്തുദിവസത്തിനകം നിലവില്‍ താമസിക്കുന്ന മഠത്തില്‍നിന്ന് പുറത്തുപോകണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നോട്ടീസില്‍ പറഞ്ഞ സമയകാലാവധി ആയിട്ടില്ലെന്നാണ് സിസ്റ്ററുടെ വാദം.

Content Highlights: sister lucy kalappura locked up by strangers

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram