കണ്ണൂര്‍: അഞ്ചരക്കണ്ടിക്കടുത്ത് ചക്കരക്കല്ലില്‍ വ്യാപാര സ്ഥാപനത്തില്‍ തീപ്പിടിത്തം. ചക്കരക്കല്ലിലെ നാഷണല്‍ പ്ലാസ്റ്റിക്സിന് വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് തീ പിടിച്ചത്.
കടയുടെ മുകളിലെനില പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കണ്ണൂര്‍, കൂത്തുപറമ്പ്, മട്ടന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ എഞ്ചിന്റെ സഹായത്തോടെ ഒന്‍പത് മണിയോടെ തീ നിയന്ത്രണ വിധേയമാക്കി. ഇതിനിടെ തൊട്ടടുത്ത കടയിലേക്കും തീ പടര്‍ന്നെങ്കിലും ഫയര്‍ഫോഴ്സിന്റെ സമയോചിത ഇടപെടല്‍ വഴി തീ അണയ്ക്കാനായി.
Share this Article
Related Topics