ജിദ്ദ: മലയാളി യുവാവ് ജിദ്ദയിലെ ജോലിസ്ഥലത്ത് വീണ് മരിച്ചു. മലപ്പുറം കീശേരി പുളിയക്കോട് മേല്‍മുറി സ്വദേശി കളരിക്കാടന്‍ മുഹമ്മദ് ഷെഫീഖ്(30) ആണ് മരിച്ചത്.
സി.സി.ടി.വി കൃാമറ സ്ഥാപിക്കുന്ന ജോലി ചെയ്തിരുന്ന ഷെഫീഖ്, കൃമറ സ്ഥാപിക്കുന്നതിനിടെ ഉയര്‍ന്ന സ്ഥലത്തുനിന്നും വീണ് മതിലിന് തല ഇടിച്ചാണ് മരിച്ചത്. ഏഴ് വര്‍ഷത്തോളമായി ജിദ്ദയില്‍ ജോലി ചെയ്തുവരികയായിരുന്നു ഷെഫീഖ്.
ഭാര്യ ഹസ്സത്ത് ജിദ്ദയില്‍ കൂടെയാണ് താമസം. പിതാവ്: മൊയ്തീന്‍ കുട്ടി. കുട്ടികള്‍ ഇല്ല. മൃതദേഹം മഹ്ജര്‍ കിംഗ് അബ്ദുല്‍ അസീസ് ആശുപതി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
Share this Article