കൊച്ചി: ചലച്ചിത്രതാരം ശാലു മേനോന്‍ സോളാര്‍ കമ്മീഷന് മുന്‍പാകെ മൊഴി നല്‍കി. താന്‍ ക്ഷണിച്ചത് അനുസരിച്ചാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന് വന്നതെന്ന് ശാലു കമ്മീഷന് മുന്‍പാകെ മൊഴി നല്‍കി. തിരുവഞ്ചൂരിനെ പാലുകാച്ചലിന് ക്ഷണിച്ചിരുന്നു. അതുവഴി പോകുമ്പോള്‍ വീട്ടില്‍ കയറാമെന്ന് മന്ത്രി ഉറപ്പുനല്‍കുകയും ചെയ്തു. ചങ്ങനാശ്ശേരിയിലെ ഒരു കോണ്‍ഗ്രസ് നേതാവാണ് സെന്‍സര്‍ ബോര്‍ഡില്‍ അംഗമാകാന്‍ സഹായിച്ചതെന്നും കൊടിക്കുന്നേല്‍ സുരേഷ് എം.പി.യുടെ ഭാര്യയും അന്ന് ബോര്‍ഡില്‍ ഉണ്ടായിരുന്നെന്നും ശാലു പറഞ്ഞു.
താന്‍ ബിജു രാധാകൃഷ്ണനെ വിവാഹം കഴിച്ചുവെന്ന സാക്ഷി മൊഴി നുണയാണെന്നും സോളാര്‍ തട്ടിപ്പില്‍ നിന്നുള്ള പണം ബിജു തനിക്ക് തന്നിട്ടില്ലെന്നും ശാലു മേനോന്‍ പറഞ്ഞു. അമ്മ കലാദേവിക്കൊപ്പമാണ് ശാലു സോളാര്‍ കമ്മീഷന് മൊഴി നല്‍കാനെത്തിയത്.
Share this Article
Related Topics