പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കിയിട്ടില്ലെന്നും സ്വയം രാജിവെച്ചതാണെന്നും ഷാഫി പറമ്പില്‍ എംഎല്‍എ. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് പണം വാങ്ങിയതിന്റെ പേരിലാണ് പദവിയില്‍ നിന്ന് ഷാഫിയെ പുറത്താക്കിയതെന്ന തരത്തിലുള്ള ചില വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ ചുമതലയില്‍ നിന്ന് ഒഴിയാന്‍ അനുവദിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഷാഫി ഫെയ്‌സ്ബുക്ക് പോസ്റ്റിലും വിശദീകരിക്കുന്നു.
ഈ ആവശ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ കേശവ് ചന്ദ് യാദവിന് അയച്ച ഇമെയിലിലെ ഭാഗങ്ങളും അദ്ദേഹം പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഷാഫി പറമ്പിലിനെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അപലപിക്കുന്ന കേശവ് ചന്ദിന്റെ ട്വീറ്റും ഷാഫി പോസ്റ്റ് ചെയ്തിട്ടുണ്ട്. ബിജെപി സ്‌പോണ്‍സേര്‍ഡ് ചാനലിന്റെ അപവാദപ്രചാരണത്തിന്റെ ഭാഗമായിട്ടാണ് ഇത്തരമൊരു വാര്‍ത്തയെന്ന യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ശ്രീനിവാസ് ബിവിയുടെ ട്വീറ്റും ഇതോടൊപ്പമുണ്ട്.
Content Highlights: Shafi Parampil, Youth Congress
Share this Article
Related Topics