പ്രതികരിക്കാനുള്ള അവകാശം ആഷിഖ് അബുവിന് മാത്രമല്ല, ധര്‍മ്മജനടക്കം ഏതൊരാള്‍ക്കുമുണ്ട്- ഷാഫി പറമ്പില്‍


2 min read
Read later
Print
Share

സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക സര്‍ക്കാരിലേക്ക് കൈമാറാതിരുന്ന ഈ നാട്ടില്‍ പിന്നെന്താണ് ചോദിക്കേണ്ടതെന്നും ഈ പ്രളയക്കാലത്ത് ഓരോ പൗരന്റെയും മനസില്‍ തോന്നിയ ചോദ്യം തന്നെയാണ് ധര്‍മ്മജന്‍ ചോദിച്ചതെന്നും ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കോഴിക്കോട്: പ്രളയദുരിതാശ്വാസം വൈകിപ്പിക്കുന്ന സര്‍ക്കാര്‍ സംവിധാനത്തിനെതിരെ പ്രതികരിച്ച നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് പിന്തുണയുമായി ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കെ.എസ്.ഇ.ബി. സാലറി ചലഞ്ചിലൂടെ സമാഹരിച്ച തുക സര്‍ക്കാരിലേക്ക് കൈമാറാതിരുന്ന ഈ നാട്ടില്‍ പിന്നെന്താണ് ചോദിക്കേണ്ടതെന്നും ഈ പ്രളയക്കാലത്ത് ഓരോ പൗരന്റെയും മനസില്‍ തോന്നിയ ചോദ്യം തന്നെയാണ് ധര്‍മ്മജന്‍ ചോദിച്ചതെന്നും ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെന്ന കലാകാരന്റെ ഈ ചോദ്യങ്ങളെ എന്തുകൊണ്ടാണ് സി.പി.ഐ.എം. ഇത്ര അസഹിഷ്ണുതയോടെ നേരിടുന്നത്. കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായി ഫാസിസ്റ്റ് വിരുദ്ധസദസ്സ് നടത്തുന്ന നിങ്ങള്‍, നിങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ ഏറ്റവും ഹീനമായി അതിനെ നേരിടുന്നതെന്ത് പ്രഹസനമാണ്. പ്രതികരിക്കുവാനുള്ള അവകാശം ആഷിക്ക് അബുവിനു മാത്രമല്ല ഉള്ളത്, ഇന്നാട്ടിലെ ധര്‍മ്മജനടക്കം ഏതൊരാള്‍ക്കുമുണ്ട്- ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. നാളെ ധര്‍മ്മജന്‍ കോണ്‍ഗ്രസിനെതിരെ പറഞ്ഞാലും അത് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യമാണെന്നും മുഖമുയര്‍ത്തി ധര്‍മ്മജന്‍ പറഞ്ഞ അഭിപ്രായത്തിനൊപ്പമാണ് താനെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ഷാഫി പറമ്പില്‍ എം.എല്‍.എ.യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-

#കാശ്_ആശാന്‍_തരും
സാലറി ചലഞ്ച് വകമാറ്റല്‍ ചലഞ്ച് ആക്കി KSEB

'സാറേ, ഞാന്‍ രാഷ്ട്രീയം പറയുകയല്ല, എനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ഇവിടെ ഒരു ഭരണമില്ലേ? അതിനു കീഴിലൊരു മുഖ്യമന്ത്രിയില്ലേ? അതു ആരോ ആയിക്കോട്ടെ. ആ മുഖ്യമന്ത്രിക്ക് കീഴില്‍ ഒരുപാട് മന്ത്രിമാരുണ്ട്, അവര്‍ക്ക് കീഴില്‍ MP മാരുണ്ട്, MLA മാരുണ്ട്, കളക്ടറുണ്ട്, കുറേ ഉദ്യോഗസ്ഥരുണ്ട്, ജില്ലാ പഞ്ചായത്തുണ്ട്, ബ്ലോക്ക് പഞ്ചായത്തുണ്ട്, ഗ്രാമ പഞ്ചായത്തുണ്ട്, ADS ഉണ്ട് , CDS ഉണ്ട്. പ്രളയത്തിന്റെ പേരില്‍ ഇത്രയും കോടിക്കണക്കിന് രൂപ വളരെ പെട്ടെന്ന് നമ്മുടെ ഖജനാവിലേക്ക് എത്തുന്നു. ഇത്രയും സംവിധാനമുണ്ടായിട്ടും എന്തുകൊണ്ടാണ് പെട്ടെന്ന് അത് ദുരിതമനുഭവിക്കുന്നവരിലേക്ക് എത്തിക്കാത്തത് ' ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെന്ന കലാകാരന്റെ ഈ ചോദ്യങ്ങളെ എന്തുകൊണ്ടാണ് CPIM ഇത്ര അസഹിഷ്ണുതയോടെ നേരിടുന്നത്?

നിങ്ങളുടെ സര്‍ക്കാരിന്റെ പിടിപ്പുകേടുകള്‍ക്ക് നേരെയാണ് ഈ ചോദ്യം നീളുന്നതെന്ന മന:സാക്ഷിക്കുത്തുകൊണ്ടാണ് ധര്‍മ്മജനെ വളഞ്ഞു വെച്ച് ആക്രമിക്കുന്നതെങ്കില്‍, സഖാക്കളേ, ഈ പ്രളയകാലത്ത് ഓരോ പൗരന്റെയും മനസില്‍ തോന്നിയ ചോദ്യം തന്നെയാണിത്.

KSEB സാലറി ചലഞ്ചിലൂടെ സമാഹരിച്ചതില്‍ നിന്നും 126 കോടി രൂപ പ്രളയദുരിതാശ്വാസത്തിലേക്ക്
കൈമാറാത്ത സര്‍ക്കാര്‍ കെടുകാര്യസ്ഥത നിലനില്ക്കുന്ന ഈ നാട്ടില്‍ പിന്നെന്താണ് ചോദിക്കണ്ടത്?

കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായി ഫാഷിസ്റ്റ് വിരുദ്ധസദസ്സ് നടത്തുന്ന നിങ്ങള്‍, നിങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ ഏറ്റവും ഹീനമായി അതിനെ നേരിടുന്നതെന്ത് പ്രഹസനമാണ്. പ്രതികരിക്കുവാനുള്ള അവകാശം ആഷിക്ക് അബുവിനു മാത്രമല്ല ഉള്ളത്, ഇന്നാട്ടിലെ ധര്‍മ്മജനടക്കം ഏതൊരാള്‍ക്കുമുണ്ട്.

നാളെ ധര്‍മ്മജന്‍ കോണ്‍ഗ്രസ്സിനെതിരെ പറഞ്ഞാലും, അത് അദ്ദേഹത്തിന്റെ അഭിപ്രായ സ്വാതന്ത്ര്യമാണ്. മുഖമുയര്‍ത്തി ധര്‍മ്മജന്‍ പറഞ്ഞ അഭിപ്രായത്തിനൊപ്പമാണ് ഞാനും, മുഖമില്ലാത്ത വ്യക്തിഹത്യയ്‌ക്കെതിരെ...! #DharmajanBolgatti

Content Highlights: shafi parambil mla facebook post to support actor dharmajan bolgatty

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

മന്ത്രിമാര്‍ക്ക് താത്പര്യം വിദേശയാത്ര; കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല: വിമര്‍ശിച്ച്‌ ഹൈക്കോടതി

Dec 2, 2019


mathrubhumi

1 min

മഴ ഇല്ലെങ്കില്‍ ഈ മാസം 16 മുതല്‍ ലോഡ് ഷെഡിങ്

Aug 3, 2019


mathrubhumi

1 min

ലോഡ് ഷെഡ്ഡിങ് ജനദ്രോഹപരം, ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ്

Jul 10, 2019