മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവിതം അവസാനിച്ചത് ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. പാലക്കാട് എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ ഷാഫി പറമ്പിലും മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി.
'ആര്‍ട്ടിസ്റ്റ് മോദി ഇത്ര ചീപ്പാണെന്ന് തന്നെയാ വിചാരിച്ചിരുന്നത്... രാജ്യത്തിന് വേണ്ടി തലച്ചോറ് വരെ ചിതറി തെറിച്ചവന്റെ സ്ഥാനവും അന്തസ്സും 'ഷൂവര്‍ക്കര്‍മാര്‍ക്ക്' മനസ്സിലാവില്ല..' എന്നായിരുന്നു ഷാഫി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. മോദി മാപ്പ് പറയണം എന്നുള്ള ടാഗുകളോടെയായിരുന്നു ഷാഫിയുടെ പോസ്റ്റ്.
ശനിയാഴ്ച ഉത്തര്‍പ്രദേശിലെ റാലിയിലാണ് മോദി രാജീവ് ഗാന്ധിക്കെതിരേ തിരിഞ്ഞത്. ''നിങ്ങളുടെ അച്ഛനെ സേവകന്മാര്‍ മിസ്റ്റര്‍ ക്ലീന്‍ എന്നാണു വിളിക്കുന്നത് എന്നാല്‍, അദ്ദേഹത്തിന്റെ ജീവിതം അവസാനിച്ചത് ഒന്നാം നമ്പര്‍ അഴിമതിക്കാരനായാണ്.'' -എന്നായിരുന്നു മോദിയുടെ വാക്കുകള്‍.
'മോദിജീ, യുദ്ധം കഴിഞ്ഞു. നിങ്ങളുടെ കര്‍മഫലം നിങ്ങളെ കാത്തിരിക്കുന്നു. താങ്കളെക്കുറിച്ച് താങ്കള്‍ക്കുള്ള വിശ്വാസം എന്റെ അച്ഛനുമേല്‍ ആരോപിക്കുന്നത് ഗുണം ചെയ്യില്ല. എന്റെ എല്ലാസ്‌നേഹവും ദൃഢാലിംഗനവും''-എന്നാണ് മോദിയുടെ പരാമര്‍ശത്തോട് രാഹുല്‍ പ്രതികരിച്ചത്.
content highlights: Shafi Parambil, Facebook Post, Narendra Modi, Rahul Gandhi
Share this Article
Related Topics