ശാപമാണ് വിജയാ ഈ രക്തദാഹം, കണ്ണീരില്‍ ഒലിച്ച് പോവും നിങ്ങളെന്ന് ഷാഫി പറമ്പില്‍


1 min read
Read later
Print
Share

എതിര്‍പാര്‍ട്ടിക്കാരനെ കൊന്ന് തള്ളാന്‍ ഉത്തരവിട്ട ശേഷം മൈതാന പ്രസംഗത്തില്‍ നവോത്ഥാനം വിളമ്പുന്നവന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണം. - ഷാഫി പറമ്പില്‍

പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ ശക്തമായ വിമര്‍ശവുമായി ഷാഫി പറമ്പില്‍ എംഎല്‍എ.

എതിര്‍പാര്‍ട്ടിക്കാരനെ കൊന്ന് തള്ളാന്‍ ഉത്തരവിട്ട ശേഷം മൈതാന പ്രസംഗത്തില്‍ നവോത്ഥാനം വിളമ്പുന്നവന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണം. ശാപമാണ് വിജയാ ഈ രക്തദാഹം ..നിങ്ങളൊക്കെ തന്നെ ശീലിപ്പിച്ചത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലേല്‍ അമ്മമാരുടെ കണ്ണീരില്‍ ഒലിച്ച് പോവും നിങ്ങളെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഷാഫി കുറ്റപ്പെടുത്തുന്നു

ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

നാന്‍ പെറ്റ മകനേ എന്ന് വിളിച്ച് കരയാന്‍ ഇവര്‍ക്കുമുണ്ട് അമ്മമാര്‍ ..
എന്നാ നിങ്ങടെ ചോരക്കൊതി തീരാ ?
എത്ര തലകള്‍ ഇനിയും അറുത്ത് മാറ്റണം ..
എത്ര വെട്ടുകള്‍ ഇനിയും നിങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവരുടെ ശരീരത്തില്‍ ഏല്‍പ്പിക്കണം ..
എത്ര കാലം നിങ്ങള്‍ കൊന്ന് കൊണ്ടേയിരിക്കും ?
ശിലയായി മാറിയ ഹൃദയം കൊണ്ട് എതിര്‍പാര്‍ട്ടിക്കാരനെ കൊന്ന് തള്ളാന്‍ ഉത്തരവിട്ട ശേഷം മൈതാന പ്രസംഗത്തില്‍ നവോത്ഥാനം വിളമ്പുന്നവന്റെ മുഖത്ത് കാര്‍ക്കിച്ച് തുപ്പണം .

ശാപമാണ് വിജയാ ഈ രക്തദാഹം ..നിങ്ങളൊക്കെ തന്നെ ശീലിപ്പിച്ചത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലേല്‍ അമ്മമാരുടെ കണ്ണീരില്‍ ഒലിച്ച് പോവും നിങ്ങള്‍

Content Highlights: Shafi parampil, youth congress leaders murder

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

1 min

കുഞ്ഞാലിക്കുട്ടി വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

Dec 30, 2018


mathrubhumi

1 min

കൊച്ചി വെള്ളക്കെട്ട്: മുഖ്യമന്ത്രിയെ അഭിനന്ദിച്ച് ഹൈക്കോടതി; നഗരസഭയ്ക്ക് ഇന്നും വിമർശം

Oct 23, 2019


mathrubhumi

1 min

നബിദിനം ആഘോഷിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിന്: വി.മുരളീധരന്‍

Dec 26, 2015