തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരുവനന്തപുരത്ത് സന്ദര്‍ശനം നടത്തുന്നതിനിടെ ഗുരുതര സുരക്ഷാ വീഴ്ച. സന്ദര്‍ശനത്തിനിടെ പോലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ന്നു.
സ്വകാര്യ സ്ഥാപനത്തിലെ വയര്‍ലെസ് സെറ്റില്‍ പോലീസ് സന്ദേശമെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് തിരുവനന്തപുരം കരമനയിലുള്ള ഓഫ് റോഡ് എന്ന സ്ഥാപനത്തില്‍ സിറ്റി പോലീസിന്റെയും കേന്ദ്ര സുരക്ഷാ സംഘത്തിന്റെയും നേതൃത്വത്തില്‍ പരിശോധന നടത്തുകയാണ്.
ഇവിടെ നിന്ന് വയര്‍ലെസ് സെറ്റുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. അവ എവിടെ നിന്നെത്തിച്ചതാണെന്നതും എന്തിനാണ് കൊണ്ടുവന്നതെന്നും പരിശോധിച്ച് വരികയാണ്. ഞായറാഴ്ചയാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയത്.
ഇതിനിടെ ഇന്ന് രാവിലെ രാഷ്ട്രപതിക്ക് വധഭീഷണി ഉയര്‍ത്തിയ ഒരാളെ തൃശൂരില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തൃശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമനാണ് പിടിയിലായത്. തൃശൂര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് ഇയാള്‍ വധഭീഷണി മുഴക്കിയത്.
Share this Article
Related Topics