തിരുവനന്തപുരം: സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷ ഒക്ടോബര്‍ 13ന് നടത്തുമെന്ന് പിഎസ്‌സി അറിയിച്ചു. ഈ മാസം 23 മുതല്‍ ഓഗസ്റ്റ് 11 വരെയാണ് കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ അവസരം ഒരുക്കിയിരിക്കുന്നത്. എന്നാല്‍, ഈ സമയത്തിനുള്ളില്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തവരുടെ അപേക്ഷ തള്ളുമെന്നും പിഎസ്‌സി അറിയിച്ചു.
ഒക്ടോബര്‍ 13ന് ഉച്ചയ്ക്ക് 1.30 മുതല്‍ 3.30 വരെയാണ് പരീക്ഷാ സമയം. സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷയില്‍ പ്രദേശികഭാഷ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 10 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ മലയാളത്തില്‍ നിന്നായിരിക്കും.
Share this Article
Related Topics