കോഴിക്കോട്: സിനിമാക്കാര്‍ക്കെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതോടെ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരെ തള്ളി ബിജെപി സംസ്ഥാന നേതൃത്വം. സന്ദീപിന്റെ പ്രതികരണം വ്യക്തിപരമാണെന്നും പാര്‍ട്ടിയുടെ അഭിപ്രായമല്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
ഓരോരുത്തര്‍ക്കും വ്യക്തിപരമായ അഭിപ്രായമുണ്ട്. അഭിപ്രായപ്രകടനം നടത്താനാണ് നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. വ്യക്തിപരമായ അഭിപ്രായങ്ങള്‍ പാര്‍ട്ടിയുടെ അഭിപ്രായമായി കണക്കാക്കേണ്ടതില്ല. ബിജെപിക്ക് പകപ്പോക്കലിന്റെ രാഷ്ട്രീയമില്ലെന്നും അത്തരത്തില്‍ ഒരു നീക്കവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പല സിനിമാ താരങ്ങളും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് സന്ദീപ് വാര്യര്‍ സിനിമാക്കാരെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയത്. രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തുന്ന സിനിമാക്കാര്‍, പ്രത്യേകിച്ച് നടിമാര്‍ വരുമാന നികുതി കൃത്യമായി അടച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കണമെന്നും നാളെ നികുതി വെട്ടിപ്പ് പിടിച്ചാല്‍ കണ്ണീരൊഴുക്കരുതെന്നുമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്.
Content Highlights: sandeep g warrier facebook post against cinema actors; bjp state leader mt ramesh's response
Share this Article
Related Topics